ഗുജറാത്തില്‍ റോപ് വേ തകര്‍ന്ന് വീണ് ആറ് മരണം. പാവ്ഗഢിലെ ശക്തിപീഢത്തിലാണ് അപകടമുണ്ടായത്. ഗുഡ്സ് റോപ് വേയാണ് തകര്‍ന്ന് വീണത്. റോപ് വേയെ വലിച്ച് കൊണ്ടു പോകുന്ന വടം തകര്‍ന്നതാണ് അപകടത്തിന് കാരണമായത്.
അപകടത്തില്‍ ആറ് പേര് മരിച്ചുവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടന്‍ ലോക്കല്‍ പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തേക്ക് എത്തി. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Comments


