പെരുമ്പാവൂരില്‍ നബിദിനാഘോഷ വേദിയില്‍ കുഴഞ്ഞുവീണ് മദ്റസ അധ്യാപകന് മരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ നടക്കുന്നതിനിടെ കണ്ടന്തറ ഒര്‍ണ ഷറഫുല്‍ ഇസ്ലാം മദ്റസ അധ്യാപകനും വല്ലം കൊച്ചങ്ങാടി അണ്ടേത്ത് വീട്ടില്‍ ഹമീദിന്റെ മകനുമായ സുബൈര്‍ മൗലവിയാണ് കുഴഞ്ഞുവീണ് (53) മരിച്ചത്.
വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഉടന്‍ സമീപ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശംല. മക്കള്‍: സരീര്‍, സഹീര്‍, സജന. ഖബറടക്കം വെള്ളിയാഴ്ച ഷരാവിലെ 11.30ന് സൗത്ത് വല്ലം ജമാഅത്ത്? ഖബര്‍സ്ഥാനില്‍.
Comments


