പത്തനംതിട്ട എഴുമാറ്റൂരില്‍ ബസ് കാത്തു നിന്ന വയോധിക കാറിടിച്ച് മരിച്ചു. ആനിക്കാട് സ്വദേശി പൊടിയമ്മ(75)യാണ് മരിച്ചത്. എഴുമാറ്റൂര്‍ രാവിലെ 9 മണിക്ക് ശേഷമാണ് അപകടം നടന്നത്.
മകളുടെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ടുവന്ന കാര്‍ പൊടിയമ്മയെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വയോധികയെ ഉടന്‍ കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ നിഗമനം.
Comments


