പത്തനംതിട്ട എഐജി വി.ജി. വിനോദ്കുമാറിന്റെ സ്വകാര്യവാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ പൊലീസിന്റെ വ്യത്യസ്ത നടപടി. വാഹനമിടിച്ച് പരിക്കേറ്റ അതിഥി തൊഴിലാളിയെ തന്നെ പ്രതിയാക്കി തിരുവല്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വാഹനം ഓടിച്ചത് എഐജിയുടെ ഡ്രൈവറാണെങ്കിലും കേസില്‍ കാല്‍നടയാത്രക്കാരനെയാണ് പ്രതിയാക്കിയിരിക്കുന്നത്. വിഷയത്തില്‍ എഐജിയുടെ നേരിട്ടുള്ള ഇടപെടലില്‍ അസന്തുഷ്ടനായ പത്തനംതിട്ട എസ്പി ആര്. ആനന്ദ്, അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു.
Comments


