ഇടുക്കി യുട്യൂബര്‍ ഷാജന് സ്കറിയയെ ആക്രമിച്ച കേസില്‍ നാല് പ്രതികളെ പിടികൂടി. ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. ഇടുക്കി തൊടുപുഴയില്‍ വച്ചായിരുന്നു ഷാജന് സ്കറിയയ്ക്ക് മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
വാഹനത്തിന്റെ അകത്തിരിക്കുന്ന ഷാജന് സ്കറിയയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അക്രമികളെ ഷാജന് തടയാന്‍ ശ്രമിക്കുന്നതും പുറത്തുണ്ടായിരുന്നവരില്‍ ചിലര്‍ തടയാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ഷാജന് സ്കറിയയുടെ പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തൊടുപുഴയില്‍ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഷാജന്. പരിക്കേറ്റ ഷാജനെ പൊലീസ് വഴിയില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഷാജന് സ്കറിയ ചികിത്സയില്‍ തുടരുകയാണ്.


