രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ ഇടിവ്. 51.50 രൂപാ കുറച്ച്, പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറുകള്‍ക്ക് 1580 രൂപയായി. 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ജൂലൈ 1 ന് എല്‍പിജി സിലിണ്ടറിന് 58.50 രൂപയും ആഗസ്റ്റ് 1 ന് 33.50 രൂപയും ഇന്ധനകമ്പനികള്‍ കുറച്ചിരുന്നു.നേരത്തെ, ജൂണില്‍ ഏകദേശം 24, രൂപയും ഏപ്രിലില്‍ 41, രൂപയും ഫെബ്രുവരിയില്‍ ഏഴ് രൂപയും കുറച്ചിരുന്നു.
Comments


