മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗിന്റെ വീട് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 2 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കും.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയസംസ്ഥാനജില്ല ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. നിര്മ്മാണ് കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് നിര്‍മ്മാണ ചുമതല. നിയമ നടപടികളെല്ലാം പൂര്‍ത്തീകരിച്ച് നിര്‍ദിഷ്ട പദ്ധതി പ്രദേശം വീട് നിര്‍മ്മാണത്തിന് സജ്ജമായിട്ടുണ്ടെന്നു ലീഗ് നേതാക്കള്‍ അറിയിച്ചു.
Comments


