കോഴിക്കോട് നാദാപുരത്ത് സ്കൂളില്‍ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരന് ചികിത്സയില്‍. നാദാപുരം മേഖലയിലെ ഗവ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഓണാഘോഷത്തിനിടെ കുട്ടുക്കാരോടപ്പം ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവില്‍ മദ്യം കഴിച്ചതോടെ വിദ്യാര്‍ത്ഥി അബോധാവസ്ഥയിലാവുകയും കൂടെ ഉള്ളവര്‍ വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇറക്കി വിടുകയും ചെയ്തു.
ബസ് സ്റ്റോപ്പിലെ തറയില്‍ അബോധാവസ്ഥയില്‍ കണ്ട വിദ്യാര്‍ത്ഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments


