71-മത് നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന് വള്ളം അപകടത്തില്‍പ്പെട്ടു. നടുവിലെപറമ്പന്‍ ചുണ്ടന് വള്ളമാണ് വേമ്പനാട് കായലില്‍ കുടുങ്ങിയത്. ശക്തമായ കാറ്റില്‍ വള്ളത്തെ വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിട്ടു, പിന്നാലെ ബോട്ടിന്റെ യന്ത്രം തകരാറിലായതോടെ ടീം തടഞ്ഞു നിന്നു.
സംഭവത്തില്‍ ആരും പരിക്കേറ്റിട്ടില്ല. കുമരകത്ത് നിന്ന് മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ടീമിനെ പുന്നമടയിലേക്ക് സുരക്ഷിതമായി എത്തിച്ചു. ചുണ്ടന് വള്ളത്തിനും കേടുപാടുകളൊന്നുമില്ലെന്നാണ് വിവരം.
പുന്നമടക്കായലില്‍ 71-മത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ചുണ്ടന് ഉള്‍പ്പെടെ ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. ആളപ്പരപ്പിലെ ജലരാജാവ് ആരാകുമെന്ന് വള്ളംകളി പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്നു. കഴിഞ്ഞ തവണ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും കാരിച്ചാലും ചേര്‍ന്ന് കിരീടം സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം മൂന്നു ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.


