71മത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലില്‍ ആരംഭിക്കാന്‍ ഇനി അല്പസമയം മാത്രം ബാക്കി. ചുണ്ടന് അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന് വള്ളംകളി ഉദ്ഘാടനം ചെയ്യും. ആരായിരിക്കും ഈ ആവേശത്തുഴയില് രാജാവായി ഉയരുക എന്നറിയാനുള്ള ആകാംക്ഷയിലാണ് വള്ളംകളി പ്രേമികള്‍.
ചുണ്ടന് വള്ളങ്ങള്‍ ആദ്യ തുഴയെറിയാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും, കാരിച്ചാലും ആണ് കഴിഞ്ഞതവണ നെഹ്റു ട്രോഫി കിരീടം ഉയര്‍ത്തിയത്. മൂന്നു ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിച്ചതാണ് കണക്ക് കൂട്ടല്‍.
21 ചുണ്ടനുകളടക്കം 75 വള്ളങ്ങളാണ്? മാറ്റുരക്കുന്നത്. രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും.
ഉച്ചക്ക് രണ്ടിന് ഉദ്ഘാടന സമ്മേളനത്തിനുശേഷം മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ്ഡ്രില്‍ അരങ്ങേറും.


