കാസര്‍ഗോഡ് തലപ്പാടിയില്‍ ആറുപേരുടെ മരണത്തിനിടയായ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. ബസ് ടയറിന്റെ തേയ്മാനമാണ് അപകട വ്യാപ്തി വര്‍ദ്ധിക്കാന്‍ കാരണമായെന്നും ആര്‍ടിഒയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവര്‍ നിജലിംഗപ്പ പൊലീസിന് നല്കിയ മൊഴി. മൊഴി തെറ്റാണെന്നും ടയറിന് തേയ്മാനവും ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് മാട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി.
അപകടത്തില്‍ ആറ് കര്‍ണാടക സ്വദേശികളാണ് മരിച്ചത്.
Comments


