കോഴിക്കോട് നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് കണ്ടെത്തി. കക്കാടം പൊയിലിന് സമീപത്തുള്ള രഹസ്യകേന്ദ്രത്തില്‍ നിന്നാണ് റഹീസിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തെ പൊലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചയോടെയാണ് വയനാട് സ്വദേശി റഹീസിനെ സുഹൃത്തായ സിനാന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയത്.
നടക്കാവ് സെയില്‍ ടാക്സ് ഓഫീസിനു സമീപമുള്ള ജവഹര്‍നഗര്‍ കോളനിയില്‍ പുലര്‍ച്ചെയാണ് സംഭവം നടന്നത്. റഹീസിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
Comments


