മത്സരത്തിന്റെ അവസാന 15 മിനിറ്റിനുള്ളില്‍ ലയണല്‍ മെസ്സിയുടെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ 3-1 വിജയത്തിലെത്തിച്ചു. മിയാമി എംഎല്‍എസ് ലീഗ് കപ്പ് ഫൈനല്‍ എത്തി. മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ഒര്‍ലാന്‍ഡോ സിറ്റിയായിരുന്നു
ഹാംസ്ട്രിംഗ് പരിക്കുമൂലം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കതിരുന്ന മെസ്സിയുടെ ഗംഭീര തിരിച്ചുവരവാണ് ഇന്ന് കണ്ടത്. 77ാം മിനിറ്റില്‍ ടാഡിയോ അലന്‍ഡെയെ ബോക്സില്‍ വെച്ച് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസ്സി ഗോളാക്കി മാറ്റി. 88-ാം മിനിറ്റില്‍ മെസ്സി അഞ്ചിലേറെ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞുള്ള മെസ്സി മാജിക്ക് മയാമിയെ മുന്നിലെത്തിച്ചു. കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടെലാസ്കോ സെഗോവിയയിലൂടെ സ്കോര്‍ 3-1 ലെത്തിച്ചു.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ എല്‍എ ഗാലക്സി-സിയാറ്റില്‍ മത്സരത്തിലെ വിജയികളെ മയാമി നേരിടും.


