ബിജെപി വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിനെതിരായ പീഡന ആരോപണത്തില്‍ ബിജെപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കനത്ത പൊലീസ് സന്നാഹമാണ് ബിജെപി ഓഫീസ് പരിസരത്ത് ഏര്‍പ്പെടുത്തിയത്. സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് മര്‍ദനത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ തലക്ക് പരിക്കേറ്റു. പ്രതിഷേധത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ച ശേഷം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Comments


