കണ്ണൂര്‍ സര്‍വകലാശാല കേളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എംഎസ്എഫ് മുന്നേറ്റം. എസ്എഫ്ഐ പടച്ചുവിട്ട എല്ലാ നുണ കഥകളും പൊളിച്ച് എംഎസ്എഫ് മുന്നണി മുന്നേറുകയാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആദ്യം എസ്.എഫ്.ഐ തോറ്റു,
പിന്നീടവർ വർഗ്ഗീയതയെ കൂട്ടുപിടിച്ചു.
ഇപ്പോ,വർഗ്ഗീയതയും-എസ്.എഫ്.ഐ യും തോറ്റു
“msf വർഗീയത പറയുന്നു” എന്ന് വ്യാജ വോയിസ് ഇറക്കിയ കണ്ണൂർ ഹൃദയത്തിലെ ആയിരത്തിലധികം പെൺകുട്ടികൾ പഠിക്കുന്ന സർക്കാർ വനിതാ കോളേജ് msf-KSU മുന്നണി അഭിമാനത്തോടെ ഭരിക്കും..
തട്ടിൻ പുറത്തെ അറബിക് കോളേജല്ല സംസ്ഥാന സെക്രട്ടറിയുടെ മൂക്കിൻ ചുവട്ടിലെ സർക്കാർ വനിതാ കോളേജാണ്.
ഇന്നലെ മുതൽ കൊടിയുമായി ഗേറ്റിൽ കാത്ത് നിന്ന SFI Kerala സെക്രട്ടറി മൂടും തട്ടി പോകേണ്ടതാണ്.
കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ കഴിഞ്ഞതവണ ജയിച്ച കോളജുകൾ കോട്ടകെട്ടി കാക്കുക മാത്രമല്ല sfi യുടെ കോട്ടയിൽ കടന്നുകയറാനും സാധ്യമായ തിരഞ്ഞെടുപ്പ്.
വിദ്യാർത്ഥികൾക്ക് നന്ദി
_പികെ നവാസ്_
Comments


