സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 74,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് ഉയര്‍ന്നത്. 9355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച് 74500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നലെ 80 രൂപയാണ് കുറഞ്ഞത്. തുടര്‍ന്ന് ഇന്ന് വില വീണ്ടും ഉയരുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ചയാണ് സ്വര്‍ണവില ഒറ്റയടിക്ക് 800 രൂപ ഉയര്‍ന്നത്. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്.
ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല.
Comments


