ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയ കേസില്‍ പ്രതിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ കസ്റ്റഡിയില്‍. സീനിയര്‍ സിപിഒ ശാന്തികൃഷ്ണയാണ് പിടിയിലായത്. ഇവരെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
ബാങ്ക് രേഖകളില്‍ അടക്കം കൃത്രിമം കാട്ടി 16.7 ലക്ഷം രൂപയാണ് ശാന്തികൃഷ്ണ തട്ടിയെടുത്തത്. ശാന്തികൃഷ്ണന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. യഥാര്‍ഥ തുക ബാങ്കില്‍ അടക്കാതെ രേഖകളില്‍ കൃത്രിമം കാട്ടിയാണ് ഇവര്‍ പണം തട്ടിയത്. സംഭവം പുറത്തായതിന് പിന്നാലെ തന്നെ റൂറല്‍ എസ്പി ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments


