തമിഴ്നാട് കടലൂരില്‍ റെയില്‍വേ ട്രാക്കില്‍ സ്കൂള്‍വാന്‍ മറിഞ്ഞ് 9 കുട്ടികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ വിരുദാചലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ സ്കൂളിലെ കുട്ടികള്‍ ആണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന സ്വകാര്യ വാന്‍ നിയന്ത്രണം വിട്ട് ലെവല്‍ ക്രോസിനടുത്തുള്ള തൂണില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തിലാണ് വാഹനം റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.
വസന്ത് (11), അനന്തിക (11), അശ്വിക (11), അശ്വിന് (12), അരവിന്ദ് (13), നിവേത (11), ജെഗദീഷ് (14), രാഹുല്‍ (15), ഹരീഷ് (11) എന്നീ ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. നാട്ടുകാര്‍ സ്ഥലത്തെത്തി വാന്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് നീക്കം ചെയ്തു.
Comments


