കണ്ണൂര്‍ കല്ല്യാട്ടെ വീട്ടില്‍ മോഷണം നടത്തിയതിനു ശേഷം കാണാതായ ദര്‍ഷിതയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് കണ്ടെത്തല്‍. കര്‍ണാടകയിലെ ലോഡ്ജില്‍ വെച്ച് വായില്‍ ഡിറ്റണേറ്റര്‍ തിരുകി പൊട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. എന്നാല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായി എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം.
യുവതി ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചതും കടം വാങ്ങിയ പണം തിരികെ ചോദിച്ചതും സുഹൃത്തിനെ പ്രകോപിപ്പിക്കുകയായിരുന്നു. അതേസമയം കാണാതായ 30 പവന് സ്വര്‍ണവും നാല് ലക്ഷം രൂപയും കണ്ടെത്താനായിട്ടില്ല.
കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദര്‍ഷിതയെ ഇന്നലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മോഷണത്തിന് പിന്നില്‍ മരുമകളായ ദര്‍ഷിത ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദര്‍ഷിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.


