എം.ആര്.അജിത് കുമാറിനായി അസാധാരണ നടപടിയുമായി വീണ്ടും സര്‍ക്കാര്‍. മുന്‍ ഡിജിപി നല്കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരിച്ചയച്ചു. ഷെയ്ക്ക് ദര്‍വേഷ് സഹേബ് നല്കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളാണ് തിരിച്ചയച്ചത്. റവാഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സീനിയറായ ഡിജിപി നല്കിയ റിപ്പോര്‍ട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്.
പൂരം റിപ്പോര്‍ട്ട്, പി.വിജയന് നല്കിയ പരാതിയിന്‍ മേലുള്ള ശുപാര്‍ശ എന്നിവയാണ് തിരിച്ചയത്. രണ്ട് റിപ്പോര്‍ട്ടും അജിത് കുമാറിനെതിരായിരുന്നു.
Comments


