സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍ നിര്‍ബന്ധമാക്കി. നവംബര്‍ ഒന്ന് മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെയാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും സ്കൂള്‍ വാഹനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഹെവി വാഹന ഡ്രൈവര്‍മാരുടെ ബ്ലൈന്‍ഡ് സ്പോട്ടുകളില്‍ ആണ് കൂടുതല്‍ അപകടങ്ങള്‍ നടന്നതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇതിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് എംവിഡി ബോധവല്‍ക്കരണം നല്‍കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചു. ബ്ലൈന്‍ഡ് സ്പോട്ട് മിററിനെ പറ്റി ഡ്രൈവിംഗ് സ്കൂളുകള്‍ അവരുടെ വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നും നിര്‍ദ്ദേശം.
Comments


