പാലക്കാട് പട്ടാമ്പിയില്‍ ടെസ്റ്റ് ഡ്രൈവിനിടെ ബുള്ളറ്റുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍. കോഴിക്കോട് ഫറോക്ക് സ്വദേശി മുനീറിനെയാണ് പട്ടാമ്പി സിഐ അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. വില്‍പ്പനക്കിട്ട ബുള്ളറ്റ് ഓടിക്കുകയായിരുന്ന ഇയാള്‍ ശ്രദ്ധ മാറിയതോടെ ബുള്ളറ്റുമായി കടന്നു കളയുകയായിരുന്നു.
Comments


