പരം സുന്ദരിയുടെ പുതിയ ഗാനം ‘ഡെയ്ഞ്ചര്‍’ പുറത്തിറങ്ങി. പക്ഷേ, ട്രെയ്ലറിനോട് നേരിട്ട അവസ്ഥ തന്നെയാണ് ഗാനത്തിനും. വീഡിയോയ്ക്ക് കീഴില്‍ മലയാളികള്‍ എഴുതുന്ന കമന്റുകള്‍ മുഴുവന്‍ ട്രോളിന്റെയും പരിഹാസത്തിന്റെയും നിറവിലാണ്. കാരണം ഗാനത്തില്‍ ഇടയ്ക്കു കേള്‍ക്കുന്ന മലയാളം വരികള്‍. ”ചുവപ്പ് നിറത്തിലെ സാരിയില്‍ ഞങ്ങളെല്ലാം ഡെയ്ഞ്ചര്‍ ആണല്ലോ” എന്ന വരിയാണ് പ്രത്യേകിച്ച് ട്രോളേറ്റത്. ഗാനം മുഴുവന്‍ ഹിന്ദിയിലാണ് വരികളെങ്കിലും, ഇടക്ക് ഈ മലയാളം വരികള്‍ കുത്തിനില്ക്കുന്നതാണ് മലയാളികളെ ചിരിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്തത്.
സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും ചേര്‍ന്ന് ഒരുക്കിയ ഡാന്‍സ് സീനുകളാണ് ഗാനത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ കമന്റ് ബോക്സ് മലയാളികളുടെ നിലവിളികളാല്‍ നിറഞ്ഞിരിക്കുകയാണ് ‘വയലാര്‍ എഴുതുമോ ഇതുപോലെ?”, ”എഴുത്തച്ഛന് നല്കിയ ഭാഷയുടെ വധം തന്നെയാണ് ഇത്”, ”മലയാളികള്‍ കേള്‍ക്കേണ്ടി വരുന്നതെല്ലാം വേദനയാണ്” എന്നിങ്ങനെ.
തുഷാര്‍ ജലോത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, കേരളത്തിലെത്തുന്ന ഒരു നോര്‍ത്ത് ഇന്ത്യന്‍ യുവാവും, ഒരു മലയാളി പെണ്‍കുട്ടിയുമായുള്ള പ്രണയവുമാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്ലറില്, ജാന്‍വി കപൂര്‍ അവതരിപ്പിക്കുന്ന ”തെക്കേടത്ത് സുന്ദരി” എന്ന കഥാപാത്രത്തെ തെറ്റിച്ച് ”ദേഖ്പ്പട്ട സുന്ദരി” എന്ന് ഉച്ചരിച്ചതും ട്രോളുകളുടെ കേന്ദ്രമായിരുന്നു.


