സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന് 73,840 രൂപയായാണ് വില വര്‍ധിച്ചത്. അതേസമയം ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടാവില്ല.
സ്പോട്ട് ഗോള്‍ഡിന്റെ വില 0.1 ശതമാനം ഇടിഞ്ഞു. ഔണ്‍സിന് 3,341.93 ശതമാനമായാണ് വില കുറഞ്ഞത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.1 ശതമാനം ഇടിഞ്ഞ് 3,384.40 ഡോളറായാണ് വില കുറഞ്ഞത്.
വെള്ളിയാഴ്ച ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവല്‍ ജാക്സണ് ഹോള്‍ സിമ്പോസിയത്തില്‍ പ്രസംഗിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ജെറോം പവലിന്റെ പ്രസംഗം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതിന് ഇടയാക്കും.
ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കുമെന്ന സൂചനകളുണ്ടായാല്‍ സ്വര്‍ണവില 3400 ഡോളറിലേക്ക് ഉയരാമെന്നാണ് സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ നല്കുന്ന സൂചന. അല്ലെങ്കില്‍ 3300 ഡോളറില്‍ സ്വര്‍ണവില ഇടിയുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.


