എറണാകുളം പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. വീട് കയറിയുള്ള ഭീഷണിയാണ് മരണത്തിന് കാരണമെന്ന് എഴുതി വച്ച ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. പണം പലിശക്ക് നല്കിയ മുന്‍ പോലീസ് ഉദ്യോഗസ്ഥന് എതിരെയാണ് ആരോപണം.
2022 ല്‍ കോട്ടുവള്ളി സ്വദേശിയായ മുന്‍ പൊലീസുക്കാരനില്‍ നിന്ന് പല തവണയായി 10 ലക്ഷം രൂപ വാങ്ങിയെന്നും മുതലും പലിശയും നല്‍കിയിട്ടും ഭീഷണി തുടര്‍ന്നിരുന്നു. വീട്ടുക്കാര് പോലീസില്‍ പരാധി നല്‍കിയിട്ടും തുടര്‍ന്നും ഭീഷണി നടത്തിയെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
മരണത്തിന് കാരണക്കാരായവരുടെ പേരുകള്‍ കത്തില്‍ പരമാര്ശിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് കടുത്ത സമ്മര്‍ദം നേരിട്ടിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ആരോപണ വിധേയനായ മുന്‍ പൊലീസുക്കാരന്റെ മൊഴികൂടി രേഖപ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.


