ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഡ്യാ സഖ്യ എംപിമാരുടെ യോഗം ഇന്ന് ചേരും. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹോളിലാണ് യോഗം നടക്കുക. എല്ലാ എംപിമാരോടും വോട്ട് ചെയ്യണമെന്ന് ഇന്‍ഡ്യാ സഖ്യ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്ശന് റെഡ്ഡി അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റ് നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ എല്ലാ പ്രതിപക്ഷ എംപിമാരുമായും ജസ്റ്റിസ് സുദര്ശന് റെഡ്ഡിയെ പരിചയപ്പെടുത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇന്നലെ ഡല്‍ഹിയില്‍ എത്തിയ ജസ്റ്റിസ് സുദര്ശന് റെഡ്ഡി എല്ലാ എംപിമാരും തനിക്ക് വോട്ട് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
Comments


