ബോഡി ബില്‍ഡിങ് സെന്റെറില്‍ കയറി വിലപ്പെട്ട രേഖകളും പണവും മോഷ്ടിച്ചെന്ന പരാതിയിലാണ് ജിന്റോയ്ക്കെതിരെ പൊലീസ് മോഷണ കേസെടുത്തത്. പരാതിക്കാരി ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് നടത്തുന്നതാണ് ബില്‍ഡിങ് സെന്റെര്.
10,000 രൂപയും വിലപ്പെട്ട രേഖകളും മോഷടിക്കുകയും സിസിടിവികള്‍ നശിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ജിന്റോ ബോഡി ബില്‍ഡിംഗ് സെന്ററില്‍ രാത്രി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്കിരിക്കുന്നത്. പാലാരിവട്ടം പൊലീസ് കേസന്വേഷണം ആരംഭിച്ചു.
Comments


