ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് ജാമ്യ ഹര്‍ജിയെ എതിര്‍ക്കും. ജസ്റ്റിസ് കുര്യന് തോമസിന്റെ ബെഞ്ചാകും പരിഗണിക്കുക. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വേടനെ ചോദ്യം ചെയ്യണമെന്നും പോലീസ് കോടതിയെ അറിയിക്കും.
വേടന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് ആണ് കേസെടുത്തത്. പരാതിക്ക് പിന്നാലെ വേടനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഒളിവില്‍ ആണെന്നാണ് വിവരം. വേടനായി ലുക്ക്ഔട്ട് സര്!ക്കുലര് പുറത്തിറക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Comments


