കോഴിക്കോട് താമരശേരിയില്‍ മദ്യലഹരിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ് എടുത്തു. ഇന്നലെയാണ് കട്ടിപ്പാറ സ്വദേശിയായ നിഷയെ ഭര്‍ത്താവ് മനോജ് കുത്തി പരുക്കേല്‍പ്പിച്ചത്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ട് ആണ് സംഭവം. മദ്യലഹരിയില്‍ നിഷയുടെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം മുഖത്ത് കുത്തുകയായിരുന്നു. കുതറി മാറാന്‍ ശ്രമിക്കുന്നതിനിടെ നിഷയുടെ കൈയ്ക്കും പരുക്കേറ്റിരുന്നു. മനോജ് തന്നെയാണ് പിന്നീട് നിഷയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. പിന്നീട് അവിടെ നിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു
Comments


