എറണാകുളം ചെറായി ബീച്ചില്‍ ആനയുടെ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലരയോടെയാണ് നാട്ടുകാര്‍ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.
അതേസമയം, ആനയുടെ ജഡം ദിവസങ്ങള്‍ പഴക്കമുള്ളതാണെന്നാണ് മനസിലാക്കുന്നത്. വനംവകുപ്പ് അധികൃതര്‍ എത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കും. മലയാറ്റൂര്‍ ഡിവിഷന്റെ ഭാഗത്ത് നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് ആനകള്‍ ഒഴുക്കില്‍പ്പെട്ടതായി വിവരമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
Comments


