പട്ടാമ്പി കൊപ്പം പ്രഭാപുരത്ത് തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രഭാപുരം വെള്ളാഞ്ചേരി കുന്നത്ത് വീട്ടില്‍ ഗിരീഷാണ് മരിച്ചത്. രാവിലെയാണ് സംഭവം.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മുതല്‍ യുവാവിനെ കാണാനില്ലായിരുന്നു. തോട്ടത്തില്‍ രാവിലെ പുല്ല് അരിയാന്‍ എത്തിയവരാണ് യുവാവ് തൂങ്ങി മരിച്ച നിലയില്‍ കാണ്ടത്. തുടര്‍ന്ന് സമീപത്ത് ഉള്ളവരെ വിവരം അറിയിച്ചു. യുവാവിന്റെ ബൈക്ക് സമീപത്ത് നിന്ന് കണ്ടെത്തി. വിവരമറിച്ചതിനെ തുടര്‍ന്ന് കൊപ്പം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
Comments


