കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു.
പതിനഞ്ചോളം കുട്ടികളാണ് മകനെ ആക്രമിച്ചത്. ഇവര്‍ക്കെതിരെ മറ്റ് വിദ്യാര്‍ഥികള്‍ ഇതിനുമുമ്പും പരാതിപ്പെട്ടിരുന്നുവെന്നും പിതാവ് പറഞ്ഞു. റാഗ് ചെയ്തപ്പോള്‍ തിരിച്ച് പ്രതികരിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും സീനിയേഴ്സിനെ ബഹുമാനിക്കണമെന്ന് പറഞ്ഞാണ് പരിക്കേല്‍പ്പിച്ചതെന്നും വിദ്യാര്‍ഥി പറഞ്ഞു.
സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കൈയിലും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. സമൂഹമാധ്യമ അക്കൗണ്ട് ആരംഭിച്ചതിന്റെ പേരില്‍ പ്ലസ്ടുക്കാര്‍ മര്‍ദിക്കാറുണ്ടെന്നും ഇത് പതിവാണെന്നും മറ്റു വിദ്യാര്‍ഥികളും വെളിപ്പെടുത്തുന്നു. വിദ്യാര്‍ഥിയുടെ പിതാവ് കസബ പൊലീസില്‍ പരാതി നല്കിട്ടുണ്ട്.


