നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ ഇന്‍ക്വസ്റ്റ് നടത്താനായി സൂക്ഷിച്ചിരുന്ന നാലുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ച സുരക്ഷാ ജീവനക്കാരന് സസ്പെന്ഷന്. താല്കാലിക ജീവനക്കാരന് സുരേഷ് കുമാറിനെയാണ് സൂപ്രണ്ടന്റ് സസ്പെന്‍ഡ് ചെയ്തത്. സി.പി.എം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് സുരേഷ് കുമാര്‍.
ജോലിയില്‍ നിന്ന് 15 ദിവസം സസ്പെന്‍ഡ് ചെയ്ത സൂപ്രണ്ടന്റ് സുരക്ഷാ ജീവനക്കാരനോട് വിശദീകരണം തേടിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കരിപ്പൂര്‍ സ്വദേശിനിയായ 28കാരി ഭര്‍തൃഗൃഹത്തില്‍ മരിച്ചത്. തുടര്‍ന്ന് ആര്.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വിസ്റ്റ് നടത്താനായി മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഈ മൃതദേഹമാണ് ഞായറാഴ്ച രാവിലെ സുരേഷ് കുമാര്‍ കാന്റീന് നടത്തിപ്പുകാരനും ബന്ധുക്കള്‍ക്കും കാണിച്ചു കൊടുത്തത്. തന്റെ അറിവോടെയല്ല സുരക്ഷാ ജീവനക്കാരന് താക്കോല്‍ എടുത്തതെന്നാണ് ്ോര്‍ച്ചറിയുടെ ചുമതലയുള്ള നഴ്സിങ് സ്റ്റാഫ് പറയുന്നത്.


