ബിഹാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ച് ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകനും മുന്‍ രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. സംസ്ഥാന ആരോഗ്യമന്ത്രിയും സംസ്ഥാന ബി.ജെ.പി പ്രസിഡന്റും ‘സാമ്പത്തിക ക്രമക്കേടുകള്‍’ നടത്തിയതായി പ്രശാന്ത് കിഷോര്‍ ആരോപിച്ചു.
സംസ്ഥാന ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ജയ്സ്വാളും ‘സാമ്പത്തിക ക്രമക്കേടുകളില്‍’ പങ്കുണ്ടെന്ന് കിഷോര്‍ ആരോപിച്ചു. 2019 ഓഗസ്റ്റ് 6-ന് പാണ്ഡെയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് ജയ്സ്വാള്‍ 25 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു, ആ പണം ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍-6ല്‍ അന്നത്തെ ആരോഗ്യമന്ത്രിയുടെ ഭാര്യയുടെ പേരില്‍ ഒരു ഫ്ലാറ്റ് വാങ്ങാന്‍ ഉപയോഗിച്ചു,” അദ്ദേഹം ഫ്ലാറ്റിന്റെ രജിസ്ട്രിയുമായി ബന്ധപ്പെട്ട രേഖകള്‍ പ്രദര്‍ശിപ്പിച്ചു.
കോവിഡ്-19ന്റെ കാലത്ത്, ”ലോകം മുഴുവന്‍ മഹാമാരിയെ അഭിമുഖീകരിക്കുമ്പോള്‍, സംസ്ഥാന ആരോഗ്യമന്ത്രി ഡല്‍ഹിയില്‍ ഒരു ഫ്ലാറ്റ് വാങ്ങുന്ന തിരക്കിലായിരുന്നു,” അദ്ദേഹം പറഞ്ഞു.
പാണ്ഡെ, ജയ്സ്വാളില്‍ നിന്ന് പണം കടം വാങ്ങിയിട്ടുണ്ടെങ്കിലും, 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ‘അണ്‍സെക്യൂര്‍ഡ് ലോണ്‍’ എന്ന വിഭാഗത്തില്‍ അദ്ദേഹം ഇത് പരാമര്‍ശിക്കാത്തത് എന്തുകൊണ്ട്?’ കിഷോര്‍ ചോദിച്ചു.
ജയ്സ്വാളിന് ‘വലിയ ഓഹരി’ ഉള്ള കിഷന്‍ഗഞ്ചിലെ ഒരു മെഡിക്കല്‍ കോളേജിന് പാണ്ഡെ ‘ഡീംഡ് യൂണിവേഴ്സിറ്റി’ പദവി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.


