കോഴിക്കോട് : മെസ്സിയും അര്‍ജന്റീന ടീമും കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് വാഗ്ദാനം ചെയ്യുകയും ഒടുവില്‍ യുവജനങ്ങളെ കബളിപ്പിച്ചതാണെന്ന് വ്യക്തമാവുകയും ചെയ്തതിനാല്‍ കായിക മന്ത്രി യുവാക്കളെ വഞ്ചിച്ചിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം പറഞ്ഞു.
അര്‍ജന്റീന ടീമിനെ ക്ഷാണിക്കാനാണെന്ന വ്യാജേന കായിക മന്ത്രിയും പരിവാരങ്ങളും ലക്ഷകണക്കിന് രൂപ ചിലവഴിച്ച് ടൂര്‍ അടിക്കുകയാണ് ചെയ്തത്. ഈ പണം ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കായിക ക്ഷേമത്തിന് ഒന്നും ചെയ്യാത്ത മന്ത്രി മെസ്സിയെ കൊണ്ട് വരുമെന്ന് പറഞ്ഞാണ് നാളിത് വരെ മേനി നടിച്ചത്. സര്‍ക്കാര്‍ കരാര്‍ ലംഘനം നടത്തി എന്ന് വ്യക്തമായ സാഹചര്യത്തില്‍ കേരളത്തിലെ കായിക പ്രേമികളോട് മാപ്പ് പറയാന്‍ മന്ത്രി തയ്യാറാവണം.
അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ മത്സരങ്ങള്‍ക്ക് സ്പോണ്‍സര്‍മാരെ നിശ്ചയിച്ചത് ഏത് മാനദണ്ഡപ്രകാരമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യുവാക്കളെ വഞ്ചിച്ച സര്‍ക്കാരിനെതിരെ തിങ്കളാഴ്ച ജില്ല തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, സെക്രട്ടറിമാരായ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, അഡ്വ. ഫാത്തിമ തെഹ്ലിയ പ്രസംഗിച്ചു.
അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, നസീര്‍ നല്ലൂര്, പി.സി നസീര്‍, എം.പി നവാസ്, സി.എച്ച് ഫസല്‍, ടി. മൊയ്തീന് കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, പി.എ സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍ അമീന് പിട്ടയില്‍, ഫൈസ് പൂവ്വച്ചല്‍, യൂസുഫ് ഉളുവാര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, ബാവ വിസപ്പടി, ഗുലാം ഹസ്സന് ആലംഗീര്‍, എന്‍.കെ അഫ്സല് റഹ്മാന്, കുരിക്കള്‍ മുനീര്‍, കെ.എ മുഹമ്മദ് ആസിഫ്, റഫീഖ് കൂടത്തായി, കെ.എം ഖലീല്‍, റിയാസ് പുല്പറ്റ, പി.വി അഹമ്മദ് സാജു, അഡ്വ വി.പി നാസര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


