കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായിക് പ്രിത്പാല്‍ സിങ്, ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സൈനികരുടെ ധീരത എന്നും പ്രചോദനമായിരിക്കുമെന്നും, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സൈന്യം പറഞ്ഞു.
ഭീകരര്‍ക്കായുള്ള ഓപ്പറേഷന് തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. ഭീകരര്‍ക്കായുള്ള തിരച്ചില്‍ 9 ദിവസമായി നടക്കുന്നു. ഓപ്പറേഷന് ആരംഭിച്ച ശേഷം 11 സൈനികര്‍ക്കു പരുക്കേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഓപ്പറേഷന് ‘അഖാല്‍’ ആരംഭിച്ചത്. ശേഷം രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് സൈന്യം മേഖലകളില്‍ തിരച്ചില്‍ നടത്തുന്നത്.
Comments


