തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലില്‍ കഞ്ചാവ്. ഇന്നലെ നടത്തിയ പരിശോധനയില്‍ ഡോഗ് സ്ക്വാഡാണ് ജയിലിലെ ഗ്രൗണ്ടിന് സമീപത്തുനിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്. കുപ്പിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍. കഴിഞ്ഞദിവസം ഉച്ചയോടുകൂടിയാണ് സംഭവം. മൂന്ന് പൊതി കഞ്ചാവാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൂജപ്പുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു.
Comments


