കുവൈത്ത് സിറ്റി: ന്യൂനപക്ഷ-പിന്നോക്ക അധസ്ഥിത വിഭാഗത്തിന്റെ ശബ്ദവും,ശക്തിയുമായ മഹാ പ്രസ്ഥാനത്തിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവി അലങ്കരിച്ച ആദരണീയനും, അവസാന വാക്കുമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന മഹനീയ നേതൃത്വം. മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ പദവിയിലിരുന്ന ഉമ്മത്തിന്റെ നേതൃ തേജസ്,സദ്ഗുണ വഴികാട്ടി സയ്യിദ് ഉമർ ബാഫഖി തങ്ങൾ.
മഹാരഥന്മാരായ ഇരു നേതാക്കൾ വിട പറഞ്ഞ ദിനം സാമൂഹിക-സാംസ്കാരിക വേദിയായ ഗ്രീൻ ഫോർട്ട് കുവൈത്ത് അനുസ്മരണ സദസ്സൊരുക്കി. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘മണ്മറഞ്ഞ മഹാരഥന്മാർ’അനുസ്മരണ വേദിയിൽ ഗ്രീൻ ഫോർട്ട് ചെയർമാൻ എൻ.കെ ഖാലിദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
അബ്ദുൽ അസീസ് നരിക്കോട്ട് ഖിറാഅത്ത് നടത്തി.
പ്രവാസ ജീവിതം അവസനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കുവൈത്ത് കെഎംസിസി മുൻ സംസ്ഥാന ജനറൽ സിക്രട്ടറിയും വൈസ് പ്രസിഡണ്ടുമായ എംകെ അബ്ദുറസാഖ് വാളൂരിന് മഹാരഥന്മാരായ നേതാക്കളുടെ അനുസ്മരണ സദസ്സ് സമുചിതമായ യാത്രയയപ്പ് നൽകി. ശറഫുദ്ധീൻ കണ്ണേത്ത് ഉത്ഘാടനം ചെയ്തു. അസ്ലം കുറ്റിക്കാട്ടൂർ,സിറാജ് എരഞ്ഞിക്കൽ,പിവി ഇബ്രാഹിം,റഷീദ് പയന്തോങ്ങ്,ഗഫൂർ മുക്കാട്,ഡോ.അബ്ദുൽ ഹമീദ്,സുബൈർ കൊടുവള്ളി,ഹമീദ് സബ്ഹാൻ,ഫുആദ് സുലൈമാൻ,അബ്ദുള്ള മാവിലായി,റഷീദ് ഒന്തത്ത് പ്രസംഗിച്ചു.
ഫാസിൽ കൊല്ലം സ്വാഗത ഭാഷണം നിർവ്വഹിച്ചു. ഷാഫി കൊല്ലം സദസ്സിന് നന്ദി പ്രകാശിപ്പിച്ചു.


