സിപിഐ നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഐ മലപ്പുറം ജില്ലാ സമ്മേളനം. എല്‍ഡിഎഫ് യോഗത്തിന് പോകും മുമ്പ് ബിനോയ് വിശ്വത്തിന് ക്ലാസ് നല്‍കണമെന്നായിരുന്നു വിമര്‍ശനം. രാഷ്ട്രീയ റിപ്പോര്ട്ടിന്മേല് നടന്ന പൊതു ചര്‍ച്ചയിലാണ് സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. സിപിഐ മന്ത്രിമാര്‍ക്ക് നേരെയും വിമര്‍ശനം ഉയര്‍ന്നു.
എല്‍ഡിഎഫ് യോഗത്തിന് പോകുന്ന ബിനോയ് വിശ്വത്തിന് ക്ലാസ്സ് നല്‍കണം, സിപിഐഎമ്മിന് മുന്നില്‍ സംസ്ഥാന സെക്രട്ടറി പഞ്ചപുച്ഛം അടക്കി നില്‍ക്കുകയാണ്. വിദ്വേഷ പ്രസ്താവന വിവാദത്തില്‍ വെള്ളാപ്പള്ളിയെ പിന്തുണച്ച സിപിഎം നേതൃത്വത്തെ താങ്ങുന്നവരായി സിപിഐ നേതാക്കള്‍ മാറിയെന്നും വിമര്‍ശനം പൊതു ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.
സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി ഏകാധിപത്യത്തിലേക്ക് മാറിയെന്നും തുടര്‍ ഭരണം കിട്ടിയതോടെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നത് മാറി പിണറായി സര്‍ക്കാര്‍ മാത്രമായി ചുരുങ്ങിപോയെന്നും വിമര്‍ശനം വന്നു.
തെരഞ്ഞെടുപ്പ് ചുമതലക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നും വിമര്‍ശനം.


