തിരുവനന്തപുരം മംഗലപുരം കീഴാവൂരില്‍ മദ്യലഹരിയില്‍ പിതാവ് മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മകന്റെ കഴുത്തിനാണ് വെട്ടേറ്റത്. കീഴാവൂര്‍ സൊസൈറ്റി ജംഗ്ഷനില്‍ വിനീതിനെയാണ് പിതാവ് വിജയന് നായര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ഗുരുതര പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും മദ്യപിച്ച് സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
Comments


