ടി.പി ചന്ദ്രശേഖരന് കൊലക്കേസ് പ്രതികള്‍ പരസ്യമായി മദ്യസേവ നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് നടപടി. കോടതി പരിസരത്തും, യാത്രയിലും പ്രതികള്‍ക്ക് എസ്കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രതികള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.
അതേസമയം, സംഭവത്തില്‍ കേസെടുക്കുന്നതിനായി പൊലീസ് നിയമോപദേശം തേടി. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു കൊടിസുനിയുടെയും കൂട്ടാളികളുടെയും പരസ്യ മദ്യപാനം. സംഭവത്തില്‍ കണ്ണൂര്‍ എ.ആര് ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമായിരുന്നു നടപടി.
Comments


