ന്യൂഡൽഹി: ഒരു ‘രാജാവാകാൻ’ താൻ ആഗ്രഹിക്കുന്നിലെന്നും ആ ആശയത്തിന് തന്നെ താൻ എതിരാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
‘ഭരണഘടനാ വെല്ലുവിളികൾ: കാഴ്ചപ്പാടുകളും വഴികളും’ എന്ന പേരിൽ ഒരു ദിവസം നീണ്ടുനിന്ന കോൺക്ലേവിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രാഹുൽ പ്രസംഗം ആരംഭിച്ചയുടൻ വിജ്ഞാൻ ഭവൻ ഹാളിലെ സദസ്സ് ‘ഈസ് ദേശ് കാ രാജാ കൈസാ ഹോ, രാഹുൽ ഗാന്ധി ജൈസ ഹോ’ ( ഈ രാജ്യത്തെ രാജാവ് എങ്ങനെയായിരിക്കണം? രാഹുൽ ഗാന്ധിയെപ്പോലെ ആയിരിക്കണം) എന്നീ മുദ്രാവാക്യങ്ങൾ ഉയർത്താൻ തുടങ്ങി. ഇതിനോടുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ശബ്ദം കേൾക്കുന്നില്ലെന്ന് ആരോപിച്ച് രാഹുൽ മുമ്പ് അദ്ദേഹത്തെ ‘രാജാ’ എന്ന വാക്ക് ഉപയോഗിച്ച് വിമർശിച്ചിരുന്നു.
Comments


