ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ കന്യാസ്ത്രീകളെ അധിക്ഷേപിക്കുന്ന പോസ്റ്റിട്ട് ഛത്തീസ്ഗഡ് ബിജെപി. കന്യാസ്ത്രീകള്‍ കുട്ടികളുടെ കഴുത്തില്‍ കയര്‍ മുറുക്കി വലിച്ചുകൊണ്ടുപോകുന്നതായുള്ള കാര്‍ട്ടൂണാണ് ഛത്തീസ്ഗഡ് ബിജെപി പ്രചരിപ്പിച്ചത്. ചിത്രം വിവാദമായതിന് പിന്നാലെ ബിജെപി പോസ്റ്റ് പിന്‍വലിച്ചിരുന്നു.
ഇടഞ്ഞുനില്‍ക്കുന്ന കത്തോലിക്ക സഭയെ അനുനയിപ്പിക്കാന്‍ സംസ്ഥാന ബിജെപി തിരക്കിട്ട നീക്കങ്ങള്‍ നടത്തിവരുന്ന സാഹചര്യമാണ് ഇപ്പോള്‍. ഇതിനിടയിലാണ് കന്യാസ്ത്രീകളെ കുട്ടികളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യാന്‍ കുടുക്കിട്ട് വലിക്കുന്നവരായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ബിജെപി പ്രചരിപ്പിച്ചത്. ഇത് കേരള ബിജെപിക്ക് വലിയ അടിയാകുകയാണ്.
Comments


