തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. റാഗിങ് വിഷയവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ മര്‍ദിച്ചു. ജില്ലാ പ്രസിഡണ്ട് അവിനാഷിനാണ് മര്‍ദനമേറ്റത്. റാഗിങ് വിഷയവുമായി ബന്ധപ്പെട്ട് ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷത്തിലാവുകയായിരുന്നു. അതേസമയം, ജില്ലാ പ്രസിഡന്റിന് മര്‍ദനമേറ്റെന്ന വാര്‍ത്തകള്‍ അടിസ്ഥാനവിരുദ്ധമാണെന്ന് എസ്എഫ്ഐ ജില്ലാ കമ്മറ്റി പ്രതികരിച്ചു.
Comments


