ഷാര്‍ജയില്‍ മരിച്ച ടി അതുല്യയുടെ ഭര്‍ത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. തെക്കുംഭാഗം പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവില്‍ സതീഷ് ഷാര്‍ജയിലാണ്.
അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുകയും യുവതിയെ ആത്മഹത്യയിലേക്ക് എത്തിക്കുകയുെ ചെയ്തെന്ന് അതുല്യയുടെ പിതാവ് പറഞ്ഞിരുന്നു. ഈമാസം 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അഭര്ത്താവ് പറഞ്ഞത് എല്ലാം കളവാണെന്ന് തെളിഞ്ഞെന്നും പിതാവ് രാജശേഖരന് പറഞ്ഞിരുന്നു.
അതുല്യയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിക്കും. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുക.


