ചൂരല്‍മല -മുണ്ടക്കൈ ദുരന്തബാധിതരോടുള്ള അവഗണനയില്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി കൊടിക്കുന്നില്‍ സുരേഷ് എം.പി. നിരവധി പേര്‍ക്ക് ബന്ധുക്കളെ നഷ്ടപ്പെടുകയും അവരുടെ പുനരധിവാസും ഉപജീവനമാര്‍ഗവും ഇല്ലാവുകയും ചെയ്തതോടെ പലരും പ്രതിസന്ധിയിലാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അവരെ അവഗണിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു.
പാര്‍ലമെന്ററി കമ്മറ്റി രൂപവത്കരിച്ച് വയനാട് ദുരന്തം പ്രത്യേക ചര്‍ച്ച ചെയ്യണമെന്നും ഇത്തരം ദുരന്തങ്ങള്‍ നേരിടുന്നതിന് ദീര്‍ഘകാല ദുരന്തനിവാരണ നയം തയാറാക്കണമെന്നും നോട്ടീസില്‍ പറയുന്നു.
അതേസമയം ഛത്തീസിഗഢില് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എം.പിയും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ദുരിതബാധിതര്‍ക്കുള്ള ധനസഹായവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം കേന്ദ്രസഹായം വായ്പയായി നല്‍കിയത് മുമ്പെങ്ങും സ്വീകരിക്കാത്ത നിലപാടാണ്.


