മന്‍സൂര്‍ മാടമ്പാട്ട്
അധ്യാപകരേ നിങ്ങള്‍ വിദ്യാലയങ്ങളിലേക്ക് മടങ്ങു ഈ സമരം സമുദായം എറ്റെടുത്തിരിക്കുന്നു. 1980 ജൂലൈ 4ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ കേരള അറബിക് ടിക്കേഴ്സ് ഫെഡറേഷന്റെ നേത്യത്വത്തില്‍ നടന്ന സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് സി.എച്ച് മുഹമ്മദ് കോയ നടത്തിയ ഈ പ്രഖ്യാ പനമാണ് പിന്നീട് ഭാഷാ സമരമായി ചരിത്രത്തില്‍ ഇടം പിടിച്ചത്. സംസ്ഥാനം രൂപീകൃതമായതിന് ശേഷം ചെറുതും വലുതുമായ ഒട്ടനവധി സമരപോരാട്ടങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാലമത്രയും 1980ലെ ഭാഷാ സമരത്തെ പോലെ ഒരു സമരം കേരളം കണ്ടിട്ടില്ല. കാരണം ഒരു ഭാഷക്ക് വേണ്ടി മജീദ്, റഹ്മാന്, കുഞ്ഞിപ്പ എന്നീ മൂന്ന് യുവാക്കളുടെ ജീവന് നല്കിയിട്ടാണെങ്കിലും അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന അക്കമഡേഷന്‍, കോളിഫിക്കേഷന്‍, ഡിക്ലറേഷന്‍ എന്ന മൂന്ന് നിയമങ്ങള്‍ നിരുപാധികം പിന്‍വലിക്കേണ്ടി വന്നു. അറബിക്, ഉര്‍ദു, സംസ്കൃതം ഭാഷകള്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കണമെങ്കില്‍ ആറ് മാസത്തിനകം പ്രത്യേകം ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കണമെന്നും നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ ചട്ട പ്രകാരം ജോലി ചെയ്തുകൊണ്ടിരുന്ന അധ്യാപകര്‍ പുതിയ യോഗ്യത നേടണമെന്നും, അറബി പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്റെ കുട്ടി മലയാളം പഠിക്കേണ്ടതില്ല അറബിക് പഠിച്ചാല്‍ മതിയെന്ന് രേഖാമൂലം നല്‍കണമെന്നുമുള്ള വിചിത്രമായ സര്‍ക്കാര്‍ ഉത്തരവായിരുന്നു ആ നിയമങ്ങള്‍. വിദ്യാലയങ്ങളില്‍ നിന്നും അറബിക് ഭാഷാ പഠനത്തെ ഇല്ലാതാക്കാനുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ ഗൂഢ നീക്കമായിരുന്നു ഇത്.
അറബി ഭാഷാ പഠനം ഇല്ലാതാക്കുന്നതിലൂടെ ഒരു സംസ്ക്കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിട്ടാണ് അതിനെ വിലയിരുത്തപ്പെട്ടത്. ന്യൂനപക്ഷ സമുദായത്തെ പൊതുവിദ്യാഭ്യാസ രംഗത്തേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതില്‍ അറബിക് ഭാഷാ പഠനത്തിന് വലിയ സ്വാധീനമാണ് ഉണ്ടായിട്ടുള്ളത്. ഓരോ പ്രദേശത്തെയും വിദ്യാലയങ്ങളിലെ അറബിക് അധ്യാപകര്‍ അവിടത്തെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസപരവും, സാമൂഹികവുമായ എല്ലാ കാര്യങ്ങളിലും ഇടപെടുകയും, അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിലൂടെ രാഷ്ട്രീയമായും സാംസ്ക്കാരികമായും അവരില്‍ അവബോധം സൃഷ്ടിക്കാന്‍ സാധിച്ചു. അത്തരം പ്രദേശങ്ങളില്‍ ഇത് ഒരു പരിധി വരെ ചില പ്രത്യയശാസ്ത്രങ്ങളുടെ വളര്‍ച്ചക്ക് തടസ്സമാണെന്ന് കരുതി, അതിന് തടയിടാന്‍ കുടിയാണ് കേരള സംസ്ഥാനം രൂപികൃതമായ ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ തനിച്ച് അധികാരത്തിലേറിയ ഒരു പാര്‍ട്ടിക്ക്, വിണ്ടും അധികാരത്തിലേക്ക് തി രിച്ച് വരാന്‍ തടസ്സമായെന്ന വിലയിരുത്തലിന്റെ ഫലം കൂടിയായിരുന്നു അറബി ഭാഷാ പഠന വിരുദ്ധ നിക്കം എന്ന് കരുതപ്പെട്ടിരുന്നു. ഇത് തിരിച്ചറിഞ്ഞ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സര്‍ക്കാറിന് മുന്നില്‍ നരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ചര്‍ച്ചകള്‍ നടത്തിയിട്ടും ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ 1880 സെപതംബറില്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് നിന്നും വാഹന ജാഥകള്‍ നടത്തി ഈ നിയമങ്ങളുടെ ദുഷ്ടലാക്ക് ജനങ്ങളെ ബോധ്യപ്പെടുത്തി, തുടര്‍ന്നാണ് ജൂലൈ 4 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചതും സി.എച്ചിന്റെ ചരിത്രപരമായ പ്രഖ്യാപനവും നടന്നത്. എം.എസ്.എഫ് ജൂണ്‍ മാസത്തില്‍ തന്നെ സെക്രട്ടറിയേറ്റിലേക്കും ആര്.ഡി.ഒ ഓഫീസികളിലേക്കും ശക്തമായ സമരങ്ങള്‍ക്ക് നേത്യത്വം നല്‍കിയിരുന്നു. പിന്നീട്
മുസ്ലിം യൂത്ത് ലിഗ് ആ സമരം എറ്റെടുക്കുകയും ജൂലൈ 30 ന് റമസാന്‍ മാസത്തില്‍ കേരളത്തിലെ മുഴുവന്‍ കലക്ടറേറ്റുകളും പിക്കറ്റ് ചെയ്തത്. കണ്ണൂരും കോഴിക്കോടും പൊലിസ് ലാത്തിചാര്ജ്ജിലൂടെയാണ് സമരത്തെ നേരിട്ടതെങ്കില്‍ മലപ്പുറത്ത് സമരക്കാര്‍ക്ക് നേരെ നിഷ്കരുണം വെടിവെപ്പ് നടത്തിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ നേരിട്ടത്. മൂന്ന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. പക്ഷെ ഇതിലൂടെ സമരം തകര്‍ക്കാമെന്ന സര്‍ക്കാറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. നിയമ സഭക്കകത്തും പുറത്തും മുസ്ലിം ലീഗ് പാര്‍ട്ടിയും എം.എല്‍.എമാരും ശക്തമായി പോരാടി യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ചര്‍ച്ചക്ക് നിര്‍ബന്ധിതരായി. അങ്ങനെ മുന്നോട്ട് വെച്ച മുഴുവന്‍ ആവശ്യങ്ങളും സര്‍ക്കാറിന് അംഗീകരിക്കേണ്ടി വന്നു. അതൊരു ധര്‍മ്മ സമരത്തിന്റെ വിജയം കൂടിയായിരുന്നു. കെ.എ.ടി.എഫ് എന്ന അധ്യാപക സംഘടനയും മുസ്ലിം ലിഗ് പാര്‍ട്ടിയും ത മ്മിലുള്ള ബന്ധവും ഇഴപിരിക്കാനാവത്തതാണ്. ആ ബന്ധം ഇക്കാലമത്രയും തുടര്‍ന്ന് വരുന്നു. അതിനാലാണ് കെ.എ.ടി.എഫ് തുടങ്ങി വെച്ച സമരം പാര്‍ട്ടി ഏറ്റെടുത്തതും വിജയിപ്പിച്ചതും.
കേരള രാഷ്ട്രീയത്തിലെ ഗതിവിഗതിക ളെ മാറ്റിയ സമരം കൂടിയായിരുന്നു 1980 ലെ ഭാഷാസമരം, ഇന്ന് കേരളത്തിലെ ഉന്നതരായ രാഷ്ട്രീയ നേതക്കളില്‍ പലരും ഭാ ഷാസമര പോരാളികളാണ്. എണ്‍പതുകള്‍ക്ക് ശേഷം കേരളത്തിലുണ്ടായ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ ഒരോന്നും എടുത്തു പരിശോധിച്ചാല്‍ അതിലെല്ലാം ഭാഷാസമരത്തിന്റെ സ്വാധീനം പ്രകടമാകും സ്കൂളുകള്‍, കോളജുകള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകളില്‍ പോലും വിദ്യാഭ്യാസപരമായ പ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മുസ്ലിം സംഘടനകള്‍ അത്യാവേശത്തോടെ മുന്നിട്ടിറങ്ങാന്‍ തുടങ്ങിയത് ഭാഷാ സമരത്തിന് ശേഷമാണ്. ഇടതുപക്ഷ സര്‍ക്കാറുകള്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം അറബിക് ഭാഷ പഠനത്തിനെതിരെ നീക്കം നടത്തുന്നത് പതിവാണ്. വിദ്യാഭ്യാസ വകുപ്പിലെ ക്യൂ ഐ.പി. കമ്മിറ്റിയില്‍ നിന്നും കേരള അറബിക് ടിച്ചേഴ്സ് ഫെഡറേഷനെ ഒഴിവാക്കിയത് അതില്‍ ഒന്നാണ്. അതിന് ശേഷമാണ് പല വിവാദ തീരുമാനങ്ങളും ആ കമ്മിറ്റി കൈക്കൊണ്ടത്. പാഠപുസ്തക നിര്‍മാണ പ്രക്രിയയില്‍ നിന്നും പാഠപുസ്തകങ്ങളിലെ ഉള്ളടക്കങ്ങള്‍ പരിശോധിച്ച് നിലവാരം ഉറപ്പു വരുത്തുകയും അന്തിമാം ഗീകാരം നല്കുന്ന കരിക്കുലം കമ്മിറ്റിയില്‍ നിന്നും കെ.എ.ടി.എഫിനെ ഇടതുപക്ഷ സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിരിക്കുന്നത് നിതീകരിക്കാവുന്നതല്ല. ഭാഷാ പഠന വിരുദ്ധ നീക്കങ്ങള്‍ തുടരുന്ന പക്ഷം രണ്ടാം ഭാഷാസമരത്തെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിവരും.


