തൃശ്ശൂരില്‍ മകന് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണ്ണമാലക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് മകന്റെ മൊഴി. മുളയം കൂട്ടാല സ്വദേശി സുന്ദരനാണ് മകന് സുമേഷിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പില്‍ സുന്ദരന്റെ മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതി പതിവായി പിതാവിനോട് പണം ചോദിച്ച് തര്‍ക്കിക്കാറുണ്ടായിരുന്നു. ഇന്നലെ സുന്ദരനുമായി തര്‍ക്കം ഉണ്ടാവുകയും മാല ആവശ്യപ്പെടുകയും ചെയ്തു. മാല നല്‍കാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നും പ്രതി കുറ്റസമ്മതിച്ചു. ശേഷം കയ്യും കാലും കെട്ടി ചാക്കിലാക്കി പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വച്ചെന്നും പ്രതി പൊലീസിന് മൊഴി നല്കി.


