പഹല്‍ഗാം ഭീകാരാക്രമണത്തില്‍ വീഴ്ചപറ്റിയിട്ടും സര്‍ക്കാരിന് മൗനമാണെന്ന് പ്രിയങ്ക ഗാന്ധി. കശ്മീര്‍ ശാന്തമാണെന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്നും
ആഭ്യന്തരമന്ത്രിയും, ഇന്റലിജന്‍സ് ബ്യൂറോ മേധാവിയും രാജിവെച്ചോയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. ആക്രമണ സമയത്ത് എന്തുകൊണ്ട് സുരക്ഷയുണ്ടായിരുന്നില്ലെന്നും ടിആര്‍എഫിനെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
അതേസമയം മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വധിക്കുകയും കസബിനെ തൂക്കിലേറ്റുകയും ചെയ്തെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിനുശേഷം യുപിഎ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി രാജിവച്ചു. എന്ത് കൊണ്ട് അമിത് ഷാ രാജി വെച്ചില്ലെന്നും പ്രിയങ്ക ചോദിച്ചു.
മാത്രമല്ല, പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണെന്നും എന്തുകൊണ്ടാണ് മോദി ഒന്നിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാത്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
അതേസമയം ആരുടെ സമ്മര്‍ദ്ദത്തിലാണ് വെടിനിര്‍ത്തലിന് തയ്യാറായതെന്ന് അഖിലേഷ് യാദവും ചോദിച്ചു.


