രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന് ആസ്ഥാന മന്ദിരമൊരുങ്ങി. ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 24ന് മൂന്ന് മണിക്ക് ഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ മാറ്റിവെച്ചതായിരുന്നു ഉദ്ഘാടന പരിപാടി.
എല്ലാ നിര്‍മ്മാണ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് ക്യു.എം.സി ഉദ്ഘാടനത്തിന് ഒരുങ്ങിയതായി ദേശീയ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സോണിയാ ഗാന്ധി ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ സംബന്ധിക്കും.
Comments


